KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചു

കോരപ്പുഴ: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ജന ജാഗ്രതാ സമിതി രൂപീകരണവും ലഹരി വിരുദ്ധ പ്രചാരണ പരിപാടിയും നടന്നു. സ്കൂൾതല ഉദ്ഘാടനം വാർഡ് മെമ്പർ സന്ധ്യ ഷിബു നിർവ്വഹിച്ചു. ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തത്സമയം കുട്ടികളെയും രക്ഷിതാക്കളെയും കാണിച്ചു. പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ എ അധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോർപ്പറേഷൻ മേഖല സെക്രട്ടറി പ്രേമരാജൻ മാസ്റ്റർ ക്ലാസ് നയിച്ചു. അധ്യാപികമാരായ ഉഷാകുമാരി കെ.ടി, ലസിത. ടി.പി എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. പി ടി.എ പ്രസിഡണ്ട് അധ്യക്ഷനും പ്രധാനാധ്യാപിക കൺവീനറുമായി സ്കൂൾ തല ജനജാഗ്രതാ സമിതി രൂപീകരിച്ചു. പ്രധാനാധ്യാപിക മിനി. എൻ. വി സ്വാഗതവും, സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഷീന എം.ടി നന്ദിയും പറഞ്ഞു.