പരിസ്ഥിതി ദിനം; നന്തിബസാർ പീപ്പിൾസ് ലൈബ്രറി മുൻകാല ലൈബ്രറി പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
.
കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നന്തിബസാർ പീപ്പിൾസ് ലൈബ്രറി മുൻകാല ലൈബ്രറി പ്രവർത്തകർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്ടു. എൻ. കെ. കുഞ്ഞിരാമൻ മാസ്റ്റർ, എം.വി കുഞ്ഞിക്കണ്ണൻ, വി കെ നാരായണൻ, പി.കെ ഗോപിനാഥൻ, സി വി ഗോപാലൻ മാസ്റ്റർ, കെ. വി രാഘവൻ, കെ. കുഞ്ഞബ്ദുള്ള, ധന്യ എന്നിവരുടെ വീടുകളിലാണ് ഓർമ്മമരം (ഫലവൃക്ഷ തൈകൾ) വിതരണം നടത്തിയത്. എം.കെ. മോഹനന്‍, എൻ. കെ. ശിവദാസൻ, പി.കെ. പ്രകാശൻ, എം. കെ. അബ്ദുള്ള, വി. കുഞ്ഞിരാമന്‍ എന്നിവർ നേതൃത്വം നൽകി.



