സൗഹൃദ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭയിലെ സൗഹൃദ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായാ ദിനേഷ് കുമാർ, ബാലകൃഷ്ണൻ, വി. രമേശൻ, കെ.കെ ദാമോദരൻ, രേഖ വി.കെ, സി.ഡി.എസ് ചെയർപേഴ്സൺ മാരായ മിനി, ഷംസീറ, മെമ്പർ സെകട്ടറി രമിത അദ്ധ്യാപകരായ സുരേഷ്, ആതിര എന്നിവർ സംസാരിച്ചു. കൗൺസിലർ കെ.കെ. ദാമോദരൻ നൽകിയ ഡ്രംസെറ്റ് ചെയർപേഴ്സൺ യു.കെ.ചന്ദ്രൻ ഹെഡ്മാസ്റ്റർക്ക് കൈമാറി.



