KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ അശുപത്രികളിലെ ചികിത്സ ചിലവുകൾ നിയന്ത്രിക്കണം

ഉള്ളിയേരി: കേരളത്തിലെ സ്വകാര്യ ആശുപത്രികൾ വിദേശ കോർപ്പറേറ്റുകൾ സ്വന്തമാക്കിയ സാഹചര്യത്തിൽ അശുപത്രികളിലെ ചികിത്സ ചിലവുകൾ നിയന്ത്രിക്കാന്‍ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യം പ്പെട്ടു. ഉള്ളിയേരി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ. നാരായണൻ കിടാവ്. ധർമ്മരാജ് കുന്ന നാട്ടിൽ. വി.കെ.ഹരിദാസൻ . കെ.പി ശശി.ബാലകൃഷ്ണൻ ഉഷസ്സ് ,രവിന്ദ്രൻ കവിത. അരുൻ നമ്പ്യാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
.
.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി. ബാലകൃഷ്ണൻ. പാടത്തിൽ (പ്രസിഡണ്ട്).
ദേവദാസ് കടുക്കഴിൽ (വൈ.പ്രസിഡണ്ട്). കെ.കെ.സതീശൻ (സിക്രട്ടറി).
കെ. ബി ജു കുമാർ (ജോ. സിക്രട്ടറി) ടി. ശശി നാറാത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനതാദൾ നേതാവായിരുന്ന ഇ. വേലായുധന്റെ 26-ാം ചരമവാർഷിക ദിനമായ ഒക്ടോബര്‍ 31 ന് കന്നൂരിൽ വെച്ച് സോഷ്യലിസ്റ്റ് കൂട്ടായ്മ നടത്താൻ തിരുമാനിച്ചു.
Share news