ഇടുക്കിയിൽ പാമ്പു കടിയേറ്റ് വൃദ്ധ മരിച്ചു
ഇടുക്കിയിൽ പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ചു. 75 വയസുള്ള കാഞ്ഞർ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. വീടിന് സമീപത്തുവെച്ച് പാമ്പു കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ ഇന്ന് സംസ്ഥാനത്ത് രണ്ടു പേര്‍ മരിച്ചു. കണ്ണൂർ മുതുകുടയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. എഴുപതുകാരിയായ കെ നഫീസയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നബീസയക്ക് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്.

എറണാകുളം ചെറായി റിസോട്ടിലേത്തിയ യുവതിക്കും ഇന്ന് പാമ്പുകടിയേറ്റിരുന്നു.
ചെറായിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ അന്യസംസ്ഥാനക്കാരിക്കാണ് പാമ്പുകടിയേറ്റത്. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്.കാലിലെ വിരലിലാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർ ചികിത്സയ്ക്കായി ശർമ്മിളയെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




