KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ 2022 – 2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നെല്ലിക്കോട് കുന്ന് കുടിവെള്ള പദ്ധതിയുടെ നവീകരിച്ച കിണർ , പമ്പ് ഹൗസ്, കാരുകുളങ്ങര കിണർ എന്നിവയുടെയും പുതുക്കോട്ട് ഫൂട്പാത്തിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് നിർവഹിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ എം.വി.ബാലൻ, വി.കെ. രേഖ, എം. നാരായണൻ മാസ്റ്റർ എന്നിവരും, ശിവൻ കുരുന്നൻ കണ്ടി, എം.സുധീഷ്, കെ.വി.ഗംഗാധരൻ, മധു ഹരിതം, രജിത കാരുകളങ്ങര, എം.എം ചന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ സംസാരിച്ചു. തുടർന്ന് മൂന്നു കേന്ദ്രങ്ങളിലും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.