KOYILANDY DIARY

The Perfect News Portal

മദ്യം വിളമ്പുന്ന ആഭ്യന്തര വിമാന യാത്രകൾ

മദ്യം വിളമ്പുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾ.. വെള്ളമടി! അടിച്ച് ഓഫാകാനുള്ള മദ്യം വിമാന യാത്രയ്ക്കിടെ വിളമ്പുന്നുണ്ടോ ? അറിയാം വിമാനങ്ങളിലെ മദ്യ നയം.. ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് ഉണ്ടായത്. നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ മുംബയ് സ്വദേശിയായ ബിസിനസുകാരൻ ശങ്കർ മിശ്ര പ്രായമുള്ള സ്ത്രീയുടെ മേൽ വിമാനയാത്രയ്ക്കിടെ മൂത്രമൊഴിച്ച സംഭവമാണ് വിവാദമായത്. മൂത്രമൊഴിച്ച ശേഷം നഗ്നതാ പ്രദർശനം നടത്തിയ മിശ്രയെ മറ്റൊരു യാത്രക്കാരൻ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

മദ്യപിക്കും സ്ത്രീകളെ ശല്യപ്പെടുത്തും

വിമാനയാത്രിയിൽ മദ്യപിക്കുന്ന യാത്രക്കാർ സഹയാത്രികരേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നതോടെ മദ്യം വിളമ്പുന്നതിനെ കുറിച്ചുള്ല ചർച്ചകൾക്കും തുടക്കമായി. എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ എത്രമാത്രം മദ്യം വിളമ്പുന്നു എന്നതിനെക്കുറിച്ചുള്ല നിരവധി ചോദ്യങ്ങൾ ഉയർന്നു. 2022 ഡിസംബർ ആറിന് പാരീസ്-ന്യൂഡൽഹി വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ ബഹളമുണ്ടാക്കുകയും, സഹയാത്രികരെ ശല്യപ്പെടുത്തുകയും ചെയ്തുവെന്ന റിപ്പോർട്ട് പുറത്തു വന്നു. ഈ രണ്ട് സംഭവങ്ങളും എയർ ഇന്ത്യയിലാണുണ്ടായത്. ഇതിൽ വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര പിഴവുണ്ടായെന്നും ആരോപണം ഉയർന്നിരുന്നു.

Advertisements

വിവാദമായതോടെ ടാറ്റ സൺസ് കമ്പനിയുടെ തലവൻ എൻ ചന്ദ്രശേഖരൻ ഖേദം പ്രകടിപ്പിച്ചു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും ക്ഷമാപണം നടത്തുകയും സമയത്ത് നടപടി സ്വീകരിക്കാത്ത ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിമാനങ്ങളിൽ മദ്യം വിളമ്പുന്ന നയം എയർലൈൻ അവലോകനം ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യം വിളമ്പാത്ത ആഭ്യന്തര യാത്രകൾ
ഇന്ത്യയിൽ ആഭ്യന്തര വിമാനങ്ങളിൽ മദ്യം വിളമ്പേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര സർക്കാരാണ്. ഇതിനാൽ തന്നെ ആഭ്യന്തര യാത്രയിൽ മദ്യം വിളമ്പാൻ ഒരു വിമാനക്കമ്പനിയ്ക്കും അനുവാദമില്ല. 1994 മുതൽക്കാണ് ആഭ്യന്തര വിമാന യാത്രയ്ക്കിടെയുള മദ്യ വിതരണം കേന്ദ്രം നിരോധിച്ചത്. വിമാനയാത്രക്കാർ മദ്യപിക്കുകയും എയർലൈൻ ജീവനക്കാരോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്യുന്നത് പതിവായതും, നിരവധി പരാതികൾ ഇതിനെ ചൊല്ലി ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കടുത്ത തീരുമാനമെടുത്തത്.
‘വിമാനയാത്രയ്ക്കിടെ യാത്രക്കാർ മദ്യപിച്ച് വിമാന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന സംഭവങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ഞങ്ങൾ ഈ നടപടി സ്വീകരിക്കുന്നത്, അന്നത്തെ വ്യോമയാന മന്ത്രി ഗുലാം നബി ആസാദ് ആഭ്യന്തര വിമാന സർവീസിലെ മദ്യ നിരോധനത്തെ കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.
അതേസമയം ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പാൻ സർക്കാർ തലത്തിൽ നിയന്ത്രണങ്ങളൊന്നും ഇല്ല. യാത്രക്കാർക്ക് വിളമ്പുന്ന മദ്യത്തിന്റെ അളവിനെ കുറിച്ചും മറ്റും വ്യത്യസ്തമായ നയമാണ് ഓരോ വിമാന കമ്പനിയും പിന്തുടരുന്നത്. ഇതിനാൽ മദ്യനയം ഓരോ വിമാനക്കമ്പനിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം വിളമ്പുന്നതിൽ എയർ ഇന്ത്യ പിന്തുടരുന്ന നയം പരിശോധിക്കാം
എയർ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര വിമാന നാർവീസിൽ വയൽക്കാരൻ യാത ചെയ്യുന്ന ക്ലാസ് അനുസരിച്ചാണ് മദ്യം വിതരണം ചെയ്യുന്നത്. അതായത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നയാളിന് ലഭിക്കുന്ന വി ഐ പി പരിഗണന ഫ്ളൈയിംഗ് എക്കണോമിയിൽ യാത്ര ചെയ്യുന്നയാൾ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. എന്നിരുന്നാലും ഒരിക്കലും പരിധിയില്ലാത്ത തരത്തിൽ മദ്യം യാത്രക്കാർക്ക് നൽകുകയില്ല. വിമാനത്തിൽ മദ്യം വിതരണം ചെയ്യുന്നത് അവരുടെ സീറ്റുകളിൽ എത്തിയാണ് ബിയർ, വൈൻ, മദ്യം എന്നിവയ്ക്കായി പ്രത്യേകം അളവും നിശ്ചയിച്ചിട്ടുണ്ട്. 12ഔൺസ് ബിയർ, ഒരു ഗ്ലാസ് വൈൻ, ചെറിയ കുപ്പി മദ്യം ( മിനിയേച്ചർ ബോട്ടിൽ) എന്നിങ്ങനെയാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്. ഇതു കൂടാതെ 18 വയസിന് താഴെയുള യാത്രക്കാർക്ക് ഒരു സാഹചര്യത്തിലും എയർ ഇന്ത്യ മദ്യം നൽകില്ല.
നാല് മണിക്കുറിൽ താഴെ മാത്രം എടുക്കുന്ന ആകാശ യാത്രയിൽ രണ്ട് തവണയിൽ കൂടുതൽ മദ്യം വിളമ്പുകയില്ല. ദൈർഘ്യമേറിയ യാത്രകളിൽ യാത്രക്കാരന് മൂന്ന് ഡിംഗ്സ് നൽകിക്കഴിഞ്ഞാൽ പിന്നീട് മൂന്ന് മണിക്കൂർ ഇടവേള കഴിഞ്ഞുമാത്രമേ മദ്യം നൽകുകയുള്ളൂ. അതേസമയം ബിസിനസ് ക്ലാസിൽ യാത ചെയ്യുന്ന യാത്രക്കാർക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്നുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേസമയം മദ്യപിച്ച് ലഹരിയിലായ യാത്രക്കാർക്ക് പിന്നീട് മദ്യം വിളമ്പരുതെന്നും എയർ ഇന്ത്യ ക്യാബിൻ ക്രൂവിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇനിയും മദ്യം വിളമ്പണോ ?
എയർ ഇന്ത്യയിലെ മൂത്രമൊഴിച്ച സംഭവത്തിന് ശേഷം അന്താരാഷ്ട്ര സർവീസുകളിൽ ഇനിയും മദ്യം വിളമ്പണോ എന്ന ചർച്ചയും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ലോക്കൽ സർക്കിൾസ് നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 48 ശതമാനം പേരും അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യം നൽകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു, എന്നാൽ 42 ശതമാനം പേർ മദ്യം വിളമ്പുന്നതിനെ അനുകൂലിച്ചു. യാത്രക്കാർ മദ്യപിച്ച നിലയിൽ വിമാനത്തിൽ കയറരുതെന്ന് 50 ശതമാനം പേർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നുകഴിഞ്ഞു.