KOYILANDY DIARY

The Perfect News Portal

കുടുംബ കോടതി പരിസരത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം: കുടുംബ കോടതി പരിസരത്ത് വെച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മേലറ്റൂര്‍ സ്വദേശി റൂബീന (37) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴായിരുന്നു വധശ്രമം.