KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി

ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. മുതുകാട് ലോക്കൽ കമ്മിറ്റി പന്നി കോട്ടൂരിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നിർവഹിച്ചു. 23 ബ്രാഞ്ചുകളിൽ നിന്ന് സമാഹരിച്ച ആദ്യ ഘഡു സംഖ്യ ജില്ലാ സെക്രട്ടറിയെ ഏൽപിച്ചു.

ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗം കെ. സുനിൽ, ലോക്കൽ സെക്രട്ടറി പി. സി. സുരാജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം എം. എം. പ്രദീപൻ സ്വാഗതം പറഞ്ഞു.

.

Share news