KOYILANDY DIARY

The Perfect News Portal

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണിയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേയാണ് ബൈക്കില്‍ എത്തിയ അജ്ഞാതർ ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

മെഡിക്കല്‍ ഷോപ്പ് അടച്ച് വീട്ടിലേക്കു പോവുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കണ്ണിന് സാരമായ പരുക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.