വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം; ആചാരപരമായ ആഘോഷങ്ങൾ മാത്രം
.
തൃശൂർ പൂരം നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ചെറിയ രീതിയിൽ മാത്രമായിരിക്കും കുടമാറ്റം നടത്തുക. കുടമാറ്റം 15 മിനിറ്റ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. കുടമാറ്റത്തിൽ 15 ആനകളെ പങ്കെടുപ്പിക്കാനുമാണ് തീരുമാനം.




