KOYILANDY DIARY

The Perfect News Portal

ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത, ദുരന്ത നിവാരണ വകുപ്പിൻ്റെ മുന്നറിയിപ്പ്

ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത, ദുരന്ത നിവാരണ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുള്ളത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചികയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാല്‍ അന്തരീക്ഷ ആര്‍ദ്രത വളരെയധികം കൂടുതലാണ്. വരും ദിവസങ്ങളിലും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.