KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണവുമായി ദമ്പതികൾ കസ്റ്റംസിൻ്റെ പിടിയില്‍

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണവുമായി ദമ്പതികൾ കസ്റ്റംസിൻ്റെ പിടിയില്‍. ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരാണ് അറസ്റ്റിലായത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം ഇവരിൽ നിന്നും പിടിച്ചെടുത്തു.

കുട്ടികളോടൊത്ത് ദുബായില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴാണ് ഇവർ സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. ഷറഫുദ്ദീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു കാപ്സ്യൂളുകളില്‍ നിന്ന് 950 ഗ്രാം സ്വര്‍ണമിശ്രിതവും ഷമീന അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്ന് 1198 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 80000 രൂപ വീതമാണ് സ്വർണക്കടത്ത് സംഘം പ്രതിഫലമായി വാഗ്ദാനം ചെയിതിരുന്നതെന്ന് ഇവർ കസ്റ്റംസിനോട് പറഞ്ഞു.