KOYILANDY DIARY

The Perfect News Portal

പാചക ഗ്യാസ് വിലവർദ്ധന: കെ.എച്ച്.ആർ.എ കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി.

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാചക വാതകത്തിന്ന് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച്  കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ട്രോളിയിൽ ഗ്യാസി സിലിണ്ടർ വെച്ച് റീത്ത് സമർപ്പിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.
ജില്ലാ ജോയിൻ്റ് സെക്രട്ടറിയും യൂനിറ്റ് സെക്രട്ടറിയുമായ സാദിഖ് ടി.വി, യുണിറ്റ് പ്രസിഡണ്ട് ഗണേഷൻ, സുൽഫി, അജിഷ് സുൽഫി ഒജിൻ, പവിത്രൻ, മുഹമ്മദലി, സുനിൽ, കാസിം, രവി, ഹംസ, എന്നിവർ നേതൃത്വം നൽകി.