KOYILANDY DIARY.COM

The Perfect News Portal

യുജിസി നെറ്റ് പരീക്ഷ ഉന്നത വിജയി ഫഹിമക്ക് കോടിക്കലിന് സ്നേഹാദരം

യുജിസി നെറ്റ് പരീക്ഷ ഉന്നത വിജയി ഫഹിമക്ക് കോടിക്കലിന്റെ സ്നേഹാദരം.. നന്തി ബസാർ: യുജിസി നെറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയ പ്രദേശത്തിന്റെ അഭിമാനമായി മാറിയ ഫഹീമയെ കോടിക്കൽ ശാഖ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികൾ ആദരിച്ചു. യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി എം.പി ഷാജഹാൻ ഉപഹാരവും പൊന്നാടയും നൽകി.
ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ കെ അബൂബക്കർ ഹാജി, പി.കെ ഹുസൈൻ ഹാജി, വി.കെ ഇസ്മായിൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത്അംഗം സുഹറ ഖാദർ, മുൻ പഞ്ചായത്ത് അംഗം പി. റഷീദ, പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് റനിൻ അഷ്റഫ്, ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് യൂവി നൗഫൽ, പി.വി. നൗഷാദ്, റഷീദ് കൊളരാട്ടിൽ, പി.വി കുഞ്ഞബ്ദുള്ള, അലി ഹരിത, എം എസ് എഫ് ഭാരവാഹികളായ മിഥ് ലാജ് എം.വി, ഹിജാസ് പി.കെ, അപ്സാർ പി.വി , അബ്ദുൾ ഖാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Share news
error: Content is protected !!