KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷണംപോയതായി പരാതി

കൊയിലാണ്ടിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷണംപോയതായി പരാതി. മുചുകുന്ന് സ്വദേശി പ്രിയേഷ് അടിയോടിയുടെ ഉടമസ്ഥതയിലുള്ള KL 56 1349 നമ്പർ ഓട്ടോയിൽ നിന്നാണ് ബാറ്ററി മോഷണം പോയത്. ഓട്ടോ ഡ്രൈവർ ചേരിക്കുന്നുമ്മൽ ജിഗീഷിൻ്റെ വീടിന് സമീപം നിർത്തിയിട്ടതായിരുന്നു. രാവിലെ ഓട്ടോ എടുക്കാൻ നോക്കുമ്പോഴാണ് ബാറ്ററി മോഷണംപോയതായി അറിയുന്നത്.

ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സമീപ ദിവസം കൊയിലാണ്ടിയിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്ന് ബാറ്ററി ഉൾപ്പെടെ വിലപിടിപ്പുള്ള പല ഉപകരണങ്ങളും നഷ്ടപ്പെടുന്നതായും അറിയുന്നു.