KOYILANDY DIARY

The Perfect News Portal

CITU നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

കൊയിലാണ്ടി: നിർമാണ തൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങളും, പെൻഷനും യഥാസമയം വിതരണം ചെയ്യുക, നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുക, എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു) കൊയിലാണ്ടി, ബാലുശ്ശേരി, മേപ്പയൂർ എന്നീ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ സംയുക്തമായി കൊയിലാണ്ടി താലൂക്ക്  ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.

സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു, എൻ.കെ.ഭാസ്കരൻ സ്വാഗതം പറഞ്ഞു. എം.പത്മനാഭൻ, എം.വി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *