KOYILANDY DIARY

The Perfect News Portal

കേരളത്തിൽ ഇന്നും നാളെയും കാറ്റോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും  ഒറ്റപ്പെട്ടയിടങ്ങളിൽ (40-50 kmph) കാറ്റോട്  കൂടിയ ഇടി മിന്നലിനും  മഴയ്ക്കും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത. മെയ്‌  ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.