KOYILANDY DIARY

The Perfect News Portal

യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു. യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുത്തു ബസാറിൻ്റെ പതിനെട്ടാം വാർഷികം ” യുവധാര ഫെസ്റ്റ് 2023 ” ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഗേഷ് സി.പി അദ്ധ്യക്ഷത വഹിച്ചു. ഡോ: പി.കെ. ഷാജി മുഖ്യാതിഥി ആയിരുന്നു.
വേദിയിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളായ കരിയാട്ട് കുഞ്ഞി ബാലൻ, തങ്കമണി കെ.കെ, മിനി രാമകൃഷ്ണൻ കക്കാട്ട്, പത്മനാഭൻ പൊയിൽക്കാവ്, വിജയരാഘവൻ ചേലിയ, ഗോകുൽ എടച്ചാലിൽ, പ്രദീപ് കുമാർ ഷീജാലയം, അഖിലശ്രീ.പി.എം എന്നിവരെ ആദരിച്ചു. തുടർന്ന് വേദിയിൽ നാട്ടുകാരുടെ കലാപരിപാടികൾ അരങ്ങേറി. മുഖ്യാഥിതിക്കൾക്കുള്ള ഉപഹാരങ്ങൾ ജ്യോതിഷ് കാളക്കനാരി വിതരണം ചെയ്തു. സ്വാഗത സംഘം കൺവീനർ ജോഷി കെ. എം സ്വാഗതവും യുവധാര പ്രസിഡണ്ട് അമിത്ത് പുതിയോട്ടിൽ നന്ദിയും രേഖപ്പെടുത്തി.
Advertisements