KOYILANDY DIARY.COM

The Perfect News Portal

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍

കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ പൊലീസിനും ആര്‍ടിഒയ്ക്കും പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ഇന്നലെയാണ് സംഭവം നടക്കുന്നത്. രോഗിയുടെ നില ഗുരുതരമായതിനാല്‍ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റാനായി എത്തിയ ആംബുലന്‍സിന് മുന്നിലായിരുന്നു കാര്‍യാത്രികരുടെ അഭ്യാസം. യാത്രയ്ക്കിടെ പല പ്രാവശ്യം ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി കൊടുക്കാന്‍ കാര്‍ ഡ്രൈവര്‍ തയാറായില്ല.

ആംബുലന്‍സിലുള്ള രോഗിയുടെ രക്തസമ്മര്‍ദം വര്‍ധിച്ച് അദ്ദേഹം ഗുരുതരാസ്ഥയില്‍ ആയിരുന്നു. രോഗിയ്ക്ക് കൃത്യമായി ചികിത്സ ഉറപ്പുവരുത്തേണ്ട കുറേയധികം സമയമാണ് കാര്‍ യാത്രക്കാരുടെ അഭ്യാസം മൂലം തങ്ങള്‍ക്ക് നഷ്ടമായതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Advertisements
Share news
error: Content is protected !!