KOYILANDY DIARY

The Perfect News Portal

പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വാഹനാപകടം. നവജാതശിശു ഉൾപ്പെടെ 3 പേർ മരിച്ചു

പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വാഹനാപകടം. നവജാതശിശു ഉൾപ്പെടെ 3 പേർ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം ദേശീയപാതയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ KSRTC ബസിൻ്റെ പിൻവശത്ത് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആറു പേരാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും ഇവരുടെ മൂത്ത കുട്ടിയും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.