KOYILANDY DIARY

The Perfect News Portal

പുഴയോരത്ത് അസ്ഥി അവശിഷ്ടങ്ങൾ. ദുരൂഹത

പുഴയോരത്ത് അസ്ഥി അവശിഷ്ടങ്ങൾ. ദുരൂഹത. ഫറോക്ക്: പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തു നിന്ന് മൃതദേഹം ദഹിപ്പിച്ചതിൻ്റെ ചാരം അടക്കമുള്ള അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടം കൊണ്ടു വന്ന ചാക്കും സമീപത്തു നിന്നും കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തത്. പോലീസ് ചാരവും എല്ലും വിദഗ്ധ പരിശോധനയ്ക്കായി മാറ്റി. ഫറോക്ക് എ.സി.പി. എ. എം. സിദ്ധീഖ്, സി. ഐ. സഞ്ജീവ് കുമാർ എന്നിവർ പരിശോധന നടത്തി. ഫോറൻസിക് പരിശോധനകൾക്കു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.