KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ സ്‌ഫോടനം: ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു

കണ്ണൂരിൽ സ്‌ഫോടനം: ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെ പുലർച്ചെയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്ന് ഒരു നാടൻ ബോംബും കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സ്ഫോടനത്തിൽ വിഷ്ണുവിൻ്റെ വിരലുകൾ അറ്റുപോയിട്ടുണ്ട്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് വലിയ പോലീസ് സന്നാഹം എത്തിയിരുന്നു. സംഭവത്തിൽ തലശ്ശേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ കാലമായി സമാധാനത്തിൽ ആയിരുന്ന കണ്ണൂരിൽ കുറെ കാലത്തിനു ശേഷമാണ്‌ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്.