KOYILANDY DIARY

The Perfect News Portal

ജില്ലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി

കോഴിക്കോട്‌: ജില്ലയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. വിഷു-റംസാൻ പ്രമാണിച്ച്‌ രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച്‌ 3200 രൂപയാണ്‌ വിതരണം ചെയ്യുന്നത്‌. സഹകരണ ബാങ്കുകൾ വഴി പെൻഷൻ അനുവദിച്ചവരുടെ ലിസ്‌റ്റ്‌ ചൊവ്വാഴ്‌ചയാണ്‌ സഹകരണ രജിസ്‌ട്രാറുടെ ഓഫീസിൽ ലഭിച്ചത്‌. ലിസ്‌റ്റ്‌ ബാങ്കുകൾക്ക്‌ കൈമാറി. ചില ബാങ്കുകൾ ചൊവ്വാഴ്‌ച തന്നെ പെൻഷൻ നൽകിത്തുടങ്ങി.
മറ്റു ബാങ്കുകൾ ബുധനാഴ്‌ച മുതൽ വിതരണം തുടങ്ങും. കർഷക തൊഴിലാളി, വാർധക്യം, ഭിന്നശേഷി, അവിവാഹിത, വിധവ പെൻഷനുകളാണ്‌ വിതരണം ചെയ്യുന്നത്‌. 2,67,420 ഗുണഭോക്താക്കളാണ്‌ ജില്ലയിലുള്ളത്‌. ഇവർക്ക്‌ രണ്ടുമാസത്തെ പെൻഷൻ തുകയായി 82,15,73,800 രൂപയാണ്‌ അനുവദിച്ചത്‌.