KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ തങ്കമല ക്വാറിയിൽ വെച്ച് പൊട്ടിച്ചു തീർത്തു

കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ തങ്കമല ക്വാറിയിൽ വെച്ച് പൊട്ടിച്ചു തീർത്തു. കഴിഞ്ഞ ദിവസമാണ് ലോറിയിൽ വടകര, മാഹി ഭാഗങ്ങളിലെക്ക് സുരക്ഷാ സംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പിടികൂടിയത്. ഓൺലൈനായി ബുക്ക് ചെയ്ത പടക്കങ്ങളാണ് പിടിച്ചെടുത്തത്.

തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഇന്നു രാവിലെ ഡി.വൈ.എസ്.പി യുടെ നിർദ്ദേശത്തിൽ കൊയിലാണ്ടി എസ്.ഐ എം.പി. ശൈലേഷിൻ്റെയും, ബോംബ് സ്ക്വാഡിൻ്റയും നേതൃത്വത്തിൽ തങ്കമല ക്വാറിയിൽ വെച്ച് പടക്കങ്ങൾ മുഴുവൻ പൊട്ടിച്ച് നിർവീര്യമാക്കുകയായിരുന്നു.