KOYILANDY DIARY

The Perfect News Portal

ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊയിലാണ്ടി: ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കൊയിലാണ്ടിയിലെ തണ്ണിംമുഖത്ത് വടക്കെപുരയിൽ സന്തോഷ് (52) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബിജെപിയുടെ സജീവ പ്രവർത്തകനാണെന്നാണ് അറിയുന്നത്. മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ കൌൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.

തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് രാത്രിയാണ് പ്രതിയെ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.