KOYILANDY DIARY

The Perfect News Portal

അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിൽ ദിനം വർദ്ധിപ്പിക്കണം: ഐഎൻടിയുസി

അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിൽ ദിനം വർദ്ധിപ്പിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതൃതല കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളിൽ ലഭിക്കുന്ന തൊഴിൽ ദിനം നഗരസഭയിൽ ലഭിക്കുന്നില്ലെന്നും സാധന വില കുതിച്ചു കയറുന്ന  കാലഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിൽ മേഖലയിൽ തൊഴിൽവരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്നും ഇതിന് ആവശ്യമായ പദ്ധതി വിഹിതം കേരള സർക്കാർ നീക്കിവെക്കണമെന്നും അദ്ദേഹം ചുണ്ടികാണിച്ചു.
 ഐഎൻടിയുസി റിജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. കെ ഉണ്ണികൃഷ്ണൻ വി.ടി സുരേന്ദ്രൻ, കാര്യാട്ട് ഗോപാലൻ, ജിഷ പുതിയേടത്ത്, രജീഷ് വെങ്ങളത്ത് കണ്ടി, മുജേഷ് ശാസ്ത്രി, സായി രാജേന്ദ്രൻ, ബാബുരാജ് മണമൽ, രാഘവൻ പുതിയോട്ടിൽ  പുരുഷോത്തമൻ, ഭാസ്കരൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.
Advertisements