KOYILANDY DIARY

The Perfect News Portal

പാരാഗ്ലൈഡിങ്‌ അപകടം: രക്ഷപ്പെടുത്തിയത് അതിസാഹസികമായി

വർക്കല: പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ അതിസാഹസികമായാണ് അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. വി ജോയി എംഎൽഎയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടം നടന്ന ഉടൻ കെഎസ്ഇബി ഉദ്യോ​ഗസ്ഥർ വൈദ്യുതി വിച്ഛേദിച്ചു. അഗ്‌നിരക്ഷാസേന വലയും വിരിച്ചു. പോസ്റ്റിന് ഏറെ ഉയരം കൂടുതലായതിനാൽ ഏണി ഉപയോഗിച്ച് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല.
ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പവിത്രയെയും (28) പരിശീലകനായ  സന്ദീപ് (30) നെയും രക്ഷപ്പെടുത്തിയത്. ലിവർ തിരിച്ച്  ഹൈമാസ്റ്റിന്റെ മുകൾ ഭാ​ഗം 10 അടിയോളം താഴ്‌ത്തിയപ്പോഴാണ് സന്ദീപും പവിത്രയും താഴേക്ക് വീണത്. കടലിൽ നിന്ന് വീശിയടിച്ച ശക്തമായ കാറ്റിൽ ഗ്ലൈഡറിന്റെ നിയന്ത്രണം വിട്ടതാകാം കുരുങ്ങാനി​ടയായതെന്നാണ് അഗ്‌നിരക്ഷാസേനയുടെ നിഗമനം.
വർക്കല നഗരസഭാധ്യക്ഷൻ കെ എം ലാജി, ഡിവൈഎസ്‌പി സി ജെ മാർട്ടിൻ, എസ്എച്ച് ഒ എസ് സനോജ്, ഫയർഫോഴ്സ് ജീവനക്കാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Advertisements