KOYILANDY DIARY

The Perfect News Portal

ബാലരാമപുരം സംഭവം: സമഗ്രമായ അന്വേഷണം നടത്തണം: കേരള വിദ്യാർത്ഥി ജനത

കോഴിക്കോട് : ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരി അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ കുറിച്ചും സർക്കാർ വിശദമായ അന്വേഷണ പ്രഖ്യാപിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണം.ദുരൂഹത നിറഞ്ഞ അസ്മിയയുടെ മരണത്തിന് നീതി ലഭിക്കണമെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്,ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ്, അഭിത്യ കെ, മായ കുന്നോത്ത്,വിഷ്ണു എസ്, വിഷ്ണു പ്രസാദ് ഡി തുടങ്ങിയവർ ആവശ്യപ്പെട്ടു.

Advertisements