KOYILANDY DIARY

The Perfect News Portal

യാത്രക്കാരുടെ ശ്രദ്ധക്ക്, 31 വരെ ട്രെയിനുകൾക്ക് നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധക്ക്, 31 വരെ ട്രെയിനുകൾക്ക് നിയന്ത്രണം. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാൽ കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെയാണ് ട്രെയിന്‍ നിയന്ത്രണമുണ്ടാവുക.

  • 9, 13, 17, 19 തിയ്യതികളിൽ 06442 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ റദ്ദാക്കി. ട്രെയിന്‍ കായംകുളത്തു നിന്നാണ് പുറപ്പെടുക.
  • 161227 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് 15 മുതല്‍ 30 മിനിറ്റു വരെയും 22114 കൊച്ചുവേളി – ലോക്മാന്യ തിലക് 9 ന് കോട്ടയത്തിനും മുളന്തുരുത്തിയ്ക്കുമിടയില്‍ ഒരു മണിക്കൂറും വൈകും.
  • 26 ന് 12082 തിരുവനന്തപുരം സെന്‍ട്രല്‍ – കണ്ണൂര്‍ ജനശതാബ്ദി, 06018 എറണാകുളം ജംഗ്ഷൻ -ഷൊര്‍ണൂര്‍ ജംഗ്ഷൻ മെമു, 06448 എറണാകുളം ജംഗ്ഷൻ – ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.
  • 26 ന് 16306 കണ്ണൂര്‍ – എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ്  തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
  • 26 ന് 12623 എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍ തൃശൂര്‍ വരെയാകും. 12624 തിരുവനന്തപുരം സെന്‍ട്രല്‍ – എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ തൃശൂരില്‍ നിന്നായിരിക്കും പുറപ്പെടുക.
Advertisements
  • 27 ന് 12081 കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി.
  • 12 മുതല്‍ 31 വരെ  16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ്  എറണാകുളം ടൗണ്‍ വരെയാകും സര്‍വീസ്. 19, 26 തീയതികളില്‍ സര്‍വീസ് പതിവുപോലെ കോട്ടയം വരെയുണ്ടാകും.
  • 9 മുതല്‍ 31 വരെ 06441 എറണാകുളം ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ മെമു കായംകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചകളില്‍ പതിവു പോലെയാകും സര്‍വീസ്.