KOYILANDY DIARY

The Perfect News Portal

സെസിനെതിരായ സമരം പരാജയപ്പെട്ടെന്ന്‌ കെ സുധാകരൻ തന്നെ സമ്മതിച്ചു: എം വി ഗോവിന്ദൻ

കോതമംഗലം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന്‌ പെട്രോളിനും ഡീസലിനും രണ്ട്‌ രൂപ സെസ്‌ ചുമത്തിയ നടപടിക്കെതിരെ കോൺഗ്രസ്‌ പ്രഖ്യാപിച്ച സമരം പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


ജനങ്ങൾ പൂർണമായും സമരത്തെ തള്ളിക്കളഞ്ഞുവെന്നാണ്‌ സുധാകരന്റെ വിലാപം. അതിനാൽ മാധ്യമങ്ങൾ എങ്കിലും ഈ സമരം ഏറ്റെടുക്കണമെന്നാണ്‌ ആവശ്യം. തങ്ങൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ തലയുയർത്തി കേരളത്തിൽ നടക്കുകയാണെന്നും ഇത്‌ അനുവദിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രതിപക്ഷവുമായി സഹകരിക്കണമെന്നാണ്‌ സുധാകരന്റെ തിട്ടൂരം. എൽഡിഎഫ്‌ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കി വിടാൻ മാധ്യമങ്ങൾ സഹായിക്കണമെന്ന അഭ്യർഥനയാണ്‌ സുധാകരൻ നടത്തിയത്‌.

Advertisements