സ്വയംതൊഴിൽ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്‌പ പദ്ധതികളായ കെസ്‌റു /മൾട്ടിപർപ്പസ്, ശരണ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരും അശരണരുമായ വനിതകൾക്കുളള പലിശ രഹിത വായ്‌പ പദ്ധതി) എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോൺ: 0495-2370179



