KOYILANDY DIARY

The Perfect News Portal

സ്പോർട്സ് ക്വാട്ടയിൽ എട്ട് പേരെ നിയമിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: സ്പോർട്സ് ക്വാട്ടയിൽ എട്ട് പേരെ നിയമിച്ച് ഉത്തരവിറക്കി. മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പില്‍ 8 ഉദ്യോഗാര്‍ത്ഥികളെ ക്ലര്‍ക്ക് തസ്തികയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.