KOYILANDY DIARY

The Perfect News Portal

ജമ്മു കശ്‌മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

ശ്രീന​ഗർ: ജമ്മു കശ്‌മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. സൈന്യത്തിന്റെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.