KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ അക്ഷയ കൺസോർഷ്യം കൗണ്ടർ ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ കൊയിലാണ്ടി അക്ഷയ കൺസോർഷ്യം കൗണ്ടർ ആരംഭിച്ചു. കൗണ്ടർ ക്ഷേത്രം ഉത്സവാഘോഷ കമ്മറ്റി ജനറൽ കൺവീനർ ഇ.എസ് രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

കൊയിലാണ്ടി മുൻസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി മെമ്പർ കെ. ചിന്നൻ നായർ, ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ അപ്പുക്കുട്ടി നായർ, പിപി രാധാകൃഷ്ണൻ, എം ബാലകൃഷ്ണൻ ഒപ്പം വിവി സുധാകരൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, അഡ്വ. പ്രവീൺ G, അക്ഷയ കൂട്ടായ്മയുടെ ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.