KOYILANDY DIARY

The Perfect News Portal

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീം കോടതിയിലെത്തിയത്. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണ തടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

അടിയന്തരമായി പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകൻ്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗീകരിക്കുകയായിരുന്നു. നേരത്തേ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നായിരുന്നു സുനി അറസ്റ്റിലായത്.