KOYILANDY DIARY

The Perfect News Portal

പത്ത്‌ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 30 വർഷം കഠിന തടവും, 2,50,000 രൂപ പിഴയും

പത്ത്‌ വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 30 വർഷം കഠിന തടവും, 2,50,000 രൂപ പിഴയും. വാണിമേൽ പുതുക്കുടി നെടുമ്പറമ്പ് പാറോള്ളതിൽ വീട്ടിൽ ശശി എന്ന സജീവൻ (41) ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ. ടി. പി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ബാലിക പിന്നീട് സ്‌കൂൾ ടീച്ചറോട് പീഡന വിവരം പറയുകയുമായിരുന്നു. വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസ്,  സർക്കിൾ  ഇൻസ്‌പെക്ടർ എ.വി.ജോൺ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Advertisements