KOYILANDY DIARY

The Perfect News Portal

10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 25 വർഷം കഠിന തടവും, പിഴയും

10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 25 വർഷം കഠിന തടവും, ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. വെങ്ങളം, കാട്ടിലപീടിക, തൊണ്ടിയിൽ വീട്ടിൽ എ പി ജയൻ (64) നു ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2018 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്, പ്രതി പ്രതിയുടെ വീട്ടിൽ വച്ചു ബാലികയെ ലൈംഗികമായി പീഡിപ്പിക്കുയായിരുന്നു, പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്നു പറഞ്ഞു പ്രതി കുട്ടിയെ ഭീഷണിപെടുത്തി. കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും, പോലീസിൽ അറിയിക്കുകയും ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൽ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Advertisements