KOYILANDY DIARY.COM

The Perfect News Portal

ഫ്ലാറ്റിൻ്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

ഫ്ലാറ്റിൻ്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോട്: മാഹി സ്വദേശി ഷദ റഹ്മാന്‍ (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെൻ്റിൽ പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.

അപാർട്മെൻ്റിൽ പിറന്നാളാഘോഷം നടന്നിരുന്നതായും ഇതിന് വേണ്ടിയാണ് ഡോക്ടർ ഇവിടെ എത്തിയതെന്നുമാണ് വിവരം. ശബ്ദം കേട്ട് എത്തിയപ്പോൾ ഡോക്ടർ വീണു കിടക്കുന്നതായാണ് കണ്ടതെന്ന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ഫ്ലാറ്റിലുള്ള അസോസിയേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!