പാറപ്പള്ളി ഉറൂസ് ആരംഭിച്ചു

കൊയിലാണ്ടി: പാറപ്പള്ളി ഉറൂസ് ആരംഭിച്ചു. ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. ചടങ്ങിൽ ഖാസി അബ്ദുൾ ജലീൽ ബാഖവി, സിദ്ധിക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ ദാരിമി പന്തിപ്പൊഴിൽ എന്നിവർ സംസാരിച്ചു.
തുടർന്ന് രാത്രി നടന്ന എസ്.വൈ.എസ് – പാറപ്പള്ളി മജ്ലിസ്സുന്നൂർ ജില്ല പ്രസിഡണ്ട് ടി. പി. സി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് നജ്മുദ്ദീൻ തങ്ങൾ, എ.പി.എം. ബാവ ജീറാനി തുടങ്ങിയവർ സംസാരിച്ചു.

