KOYILANDY DIARY

The Perfect News Portal

ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു

താമരശ്ശേരി: ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരിക്കോട് കീഴുപറമ്പ് സ്വദേശി  ത്രീഷ്മ (22) യാണ് മരിച്ചത്. യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ത്രീഷ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ലാബ് ടെക്നീഷ്യനാണ് മരിച്ച ത്രീഷ്മ.