KOYILANDY DIARY

The Perfect News Portal

ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

താമരശ്ശേരി: ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ. മുഹമ്മദ് ഉവൈസ് പുള്ളാവൂർ (22), മുഹമ്മദ് റഹീസ് (22) പുള്ളാവൂർ, മുഹമ്മദ് ഷഹൽ (23) വലിയപറമ്പിൽ, പരപ്പൻ പൊയിൽ ആദിൽ (23) എന്നിവരെയാണ് താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സത്യനാഥൻ എൻ. കെ അറസ്റ്റ് ചെയ്തത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച സ്വർണം മറ്റാർക്കോ കൈമാറി എന്നാരോപിച്ച് കഴിഞ്ഞ ജനുവരി 9 നായിരുന്നു ബഹ്റൈനിൽ നിന്നും കരിപ്പൂരിൽ ഇറങ്ങിയ മേപ്പയൂർ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരി ലോഡ്ജിൽ തടങ്കലിൽ വെച്ചത്.

രണ്ടു ദിവസത്തിന് ശേഷം കാറിൽ കയറ്റി കട്ടാങ്ങൽ ഭാഗത്തേക്ക് കൊണ്ട് പോകുന്നതിനിടെ കുരുങ്ങാട്ടെ കടവ് പാലത്തിനടുത്തു വെച്ച് കാറിൽ നിന്നും ഇറങ്ങി അടുത്തുളള ഹോട്ടലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട ഷഫീക്കിനെ പിന്നീട് പോലീസ് കൊണ്ട് പോയി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.

Advertisements
തുടർന്ന് പ്രതികൾ നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കുകയും വിദേശത്തുള്ളവർ വഴി സമ്മർദം ചെലുത്തിയതിനെ തുടർന്ന് തിരിച്ചു കേരളത്തിലെത്തുകയുമായിരുന്നു. പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഇൻസ്പെക്ടറുടെ മുൻപാകെ ഹാജരായി. താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.