KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പട്ടാപ്പകൽ പമ്പ് സെറ്റ് മോഷ്ടിച്ചു

കൊയിലാണ്ടിയിൽ പട്ടാപ്പകൽ മോഷണം. നടേലക്കണ്ടി റോഡിൽ ജവഹർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന യു.കെ ഡെൻ്റൽ ക്ലിനിക്കിൻ്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് മോഷണം പോയത്. നന്നാക്കാൻ കൊണ്ടുപോകുകയാണെന്ന വ്യാജേനയാണ് മോഷണം നടത്തിയത്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2 മണിയോടു കൂടിയാണ് മോഷണം നടന്നത്.

ബിൽഡിങ്ങിൻ്റെ പിറകിലുള്ള കിണറിനോട് ചേർന്ന് സ്ഥാപിച്ച പമ്പ് സെറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുയായിരുന്നു. അടുത്ത സ്ഥാപനത്തിലെ ആളുകളെ കണ്ടപ്പോൾ ഒന്നും ചോദിക്കാതെ തന്നെ നന്നാക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞതായും അറിയുന്നു.

മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. നടേലക്കണ്ടി റോഡിൽ ആക്ടീവ മോഡൽ ഇരുചക്ര വാഹനത്തിൽ എത്തി കെട്ടിടത്തിൻ്റെ പിറകിലേക്ക് നടന്നു പോകുന്ന ദൃശ്യവും തിരികെ ഒരു ചാക്കുമായി ബൈക്കിൽ കയറുന്നതും ദൃശ്യത്തിൽ വ്യാക്തമാണ്. ഇത് സംബന്ധിച്ച് ക്ലിനിക് ഉടമ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements