KOYILANDY DIARY

The Perfect News Portal

കെ.വി.വി.ഇ.എസ്. കൊയിലാണ്ടി പിളർപ്പിലേക്ക്. സെക്രട്ടറി ജലീൽ മൂസ്സ രാജി വെച്ചു

പിളരും.. കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പിളർപ്പിലേക്ക്.. സെക്രട്ടറി ജലീൽ മൂസ്സ രാജിവെച്ചു. രാജിക്കത്ത് കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി കെ.എം. രാജീവൻ രാജിവെക്കുകയും ചില സമ്മർദ്ധങ്ങൾക്ക് വഴങ്ങി രാജി പിൻവലിക്കുകയുമുണ്ടായിരുന്നു. ഇത് സബന്ധിച്ച് കൊയിലാണ്ടി ഡയറി സംഭവത്തിൻ്റെ സത്യാവസ്ഥ ഉൾക്കൊള്ളിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ സംഘടന അടിയന്തര യോഗം വിളിച്ചുചേർത്ത് കൊയിലാണ്ടി ഡയറി നൽകിയ വാർത്ത വ്യാജമാണെന്നും, വാർത്തക്ക് പിന്നിൽ മൂലധന താൽപ്പര്യമാണെന്നും പത്രക്കുറിപ്പിറക്കിയിരുന്നു.

കൂടാതെ പത്രക്കുറിപ്പിൽ രാജീവൻ ഒരു മോഡൽ രാജിക്കത്ത് വെറുതെ തയ്യാറാക്കി ജില്ലാ വൈസ് പ്രസിഡണ്ടിന് അയച്ചുകൊടുത്തതാണെന്നും ഇത് ചോർത്തിയാണ് ഡയറി പ്രസിദ്ധീകരിച്ചതെന്ന വിചിത്ര വാദവും കുറിപ്പിൽ  നിരത്തിയിരുന്നു. ഇത് സംഘടനയെ അപഹാസ്യമാക്കുകയാണുണ്ടായത്. ഇതിനെതിരെ പിന്നീട് കൊയിലാണ്ടി ഡയറിയുടെ ന്യൂസ് ഫോളോവിൽ സംഘടനയെ വെല്ലുവിളിക്കുകയുണ്ടായി. ജനറൽ സെക്രട്ടരിയുടെയും പ്രസിഡണ്ടിൻ്റെയും ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ തയ്യാറുണ്ടോ എന്നും ചോദിച്ചിരുന്നു. ഇത് സംഘടനക്ക് അങ്ങയറ്റത്തെ മാനഹാനിയാണ് ഉണ്ടാക്കിയത്.

കൂടാതെ കഴിഞ്ഞ കുറേ മാസങ്ങളായി സംഘടനക്കത്ത് കൂട്ട കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. ഭാരവാഹികൾ തമ്മിലുള്ള പടലപ്പിണക്കവും ഒരു ഭാഗത്ത് നടക്കുകയാണെന്ന് ജലീൽ മൂസ്സ രാജിക്കത്തിൽ വ്യക്തമാക്കി. വ്യാപാരികൾക്ക് അനുവദിച്ച ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ സംഘടന ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. കൂടാതെ സംഘടനയെ കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നതായ ആരോപണവും നിലനിൽക്കുകയാണ്.

Advertisements

വ്യാപാരി വ്യവസായി യൂത്ത് വിംഗിൻ്റെ യൂണിറ്റ് തലം മുതൽ ജില്ലാ തലംവരെ വർഷങ്ങളായി പ്രവർത്തിക്കുകയും മുതിർന്ന സംഘടയുടെ നിയോജകമണ്ഡലം കമ്മിറ്റിയിലെ ഉന്നത സ്ഥാനംവഹിച്ചുകൊണ്ടിരിരിക്കുന്ന വ്യക്തികൂടിയാണ് ജലീൽ മൂസ്സ. ജലീൽ മൂസ്സയുടെ രാജിക്ക് പിന്നാലെ സംഘടന പിളർപ്പിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സംഘടനയിൽ നിന്ന് രാജിവെക്കും എന്നാണ് മനസിലാക്കുന്നത്. ഇതോടെ പലരും മറ്റ് സംഘടനയിലേക്ക് ചേക്കാറൻ ഒരുങ്ങുന്നതായും അറിയുന്നു.