KOYILANDY DIARY

The Perfect News Portal

തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു

കൊയിലാണ്ടി: തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു.  ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.
തീ പിടുത്ത കാരണം വ്യക്തമല്ല.  സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO പ്രദീപ്, FRO മാരായ ജിനീഷ് കുമാര്‍, ശ്രീരാഗ്, ലിനീഷ്, ധീരജ് ലാൽ, റിനീഷ്, നിതിൻരാജ് ഹോംഗാർഡ് മാരായ രാജീവ്, ഓം പ്രകാശ്, സുജിത്ത്, രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.