കൊടക്കാട്ടുംമുറിയില് പാടശേഖരത്തിന് തീപിടിച്ചു
കൊയിലാണ്ടി: കൊടക്കാട്ടുംമുറിയിൽ പാടശേഖരത്തിന് തീപിടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ബീറ്റണും വെള്ളവും ഉപയോഗിച്ച് തീ പൂർണമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജി ഐ, FROമാരായ രതീഷ് കെ എൻ, ഹേമന്തന്ത് ബി, അനൂപ് എൻ പി, ഇന്ദ്രജിത് ഐ, നിതിൻ രാജ്, ഹോംഗാർഡ് പ്രദീപ്, ഷൈജു എന്നിവർ തീയണക്കുന്നതിലേർപ്പെട്ടു.



