KOYILANDY DIARY

The Perfect News Portal

നൈറ്റ്‌ മാർച്ച്‌ നടത്തി

കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കരിദിനാചരണത്തിൻ്റെ ഭാഗമായി നൈറ്റ്‌ മാർച്ച്‌ നടത്തി.

ബ്ലോക്ക്‌ പ്രസിഡണ്ട് എൻ.മുരളീധരൻ, കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, ഡിസിസി സെക്രട്ടറിമാരായ വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, നേതാക്കളയ വി.ടി.സുരേന്ദ്രൻ, വി.വി. സുധാകരൻ, പി.ടി. ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത് കണ്ടി, എം. സതീഷ് കുമാർ, കെ.പി. വിനോദ് കുമാർ, മനോജ്‌ പയറ്റുവളപ്പിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.