KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു. വികസന ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് 8-ാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കൈവരിച്ചതിനും നികുതി പിരിവിൽ 100% ലക്ഷ്യം നേടിയതിനും നിർവ്വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
2o22-23 വർഷം വികസന ഫണ്ടിൽ 3.84 കോടി രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.ടി പ്രസാദ് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണവും ചടങ്ങിൽ വെച്ച് നടത്തി. ഒപ്പം ഡോ: ഷബ്നക്ക് യാത്രയയപ്പും നൽകി.
Advertisements
പ്രസിഡണ്ട് ഷീബ മലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ഗീത കരോൽ, ബ്ലോക്ക് മെമ്പർ ഇ. കെ. ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, കെ.ഗീതാനന്ദൻ, ടി.വി.ഗിരിജ, അസി.സെക്രട്ടറി ബാബു ആരോത്ത്, ഡോ: ഷബ്ന, ഡോ: നസീഫ്, സുജാത.എം.കെ, ഷൈലജ.പി.എം തുടങ്ങിയവർ സംസാരിച്ചു.