KOYILANDY DIARY

The Perfect News Portal

യു.എ.ഇ യിൽ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി മരിച്ചു.

യു.എ.ഇ യിൽ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി മരിച്ചു. യു.എ.ഇ യിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച്ച തിരികെ പോകുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അബുദാബിയില്‍ ഗാര്യേജ് സ്ഥാപനം നടത്തിയിരുന്ന തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാൻ്റെ മകന്‍ മുഹമ്മദ് സുല്‍ത്താനാണ് (25) മരിച്ചത്. ഇയാളാണ് വാഹനമോടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.