KOYILANDY DIARY

The Perfect News Portal

കൂടത്തായി കൂട്ടക്കൊല, നാല് മൃതദേഹങ്ങളിൽ സയനൈഡ് അംശമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്.

കൂടത്തായി കൂട്ടക്കൊല, നാല് മൃതദേഹങ്ങളിൽ സയനൈഡ് അംശമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. കോഴിക്കോട്: ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിലാണ് ഒന്നാം പ്രതിയായ ജോളിയുടെ ആദ്യ ഭർത്താവിൻ്റെ അമ്മ അന്നമ്മ തോമസ്, അച്ഛൻ ടോം തോമസ്, ബന്ധു മഞ്ചാടിയിൽ മാത്യു, രണ്ടാം ഭർത്താവിൻ്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് അംശമില്ലെന്ന് കണ്ടെത്തിയത്.
കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽ പെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം മാർച്ച് ആറുമുതൽ മെയ് 18 വരെ വിവിധ ദിവസങ്ങളിലായി നടത്താൻ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ തീരുമാനിച്ച സാചര്യത്തിലാണ്‌ വിശദ പരിശോധനാ റിപ്പോർട്ട്‌ പുറത്തുവന്നത്‌. നേരത്തെ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും വിശദമായ പരിശോധനക്കയക്കുകയായിരുന്നു.
Advertisements
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറു പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെ കേസിൽ റോയ് തോമസിൻ്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിൻ്റെ ആദ്യ ഭാര്യ സിലിയുടെയും മരണം സംഭവിച്ചത്  സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.